Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Ayyappa Puja

Pravasi India – Delhi

ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ മ​ണ്ഡ​ല പൂ​ജ ഡി​സം​ബ​ർ 20ന്

ന്യൂഡൽഹി: മ​യൂ​ർ വി​ഹാ​ർ ഫേ​സ്1 ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ മ​ണ്ഡ​ല പൂ​ജ ഡി​സം​ബ​ർ 20ന് ​ചി​ല്ലാ ഡി​ഡി​എ ഫ്ലാ​റ്റ്സി​ലെ പൂ​ജാ പാ​ർ​ക്കി​ൽ അ​ര​ങ്ങേ​റും. രാ​വി​ലെ 5.30നു ​മ​ഹാ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് പ്ര​ഭാ​ത പൂ​ജ​ക​ളും ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ ഭ​ജ​ന​യും ഉ​ച്ച​യ്ക്ക് അ​ന്ന​ദാ​ന​വും ഉ​ണ്ടാ​വും.

വൈ​കു​ന്നേ​രം 5.30നു ​ഉ​ത്ത​ര ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ അ​യ്യ​പ്പ സ്വാ​മി​യു​ടെ തി​രു​ന​ട​യി​ൽ നി​ന്നും പൂ​ജി​ച്ച അ​യ്യ​പ്പ സ്വാ​മി​യു​ടെ ഛായാ​ചി​ത്ര​വു​മാ​യി താ​ല​പ്പൊ​ലി​യു​ടെ​യും ദ്വാ​ര​ക ക​ലാ​സ​മി​തി ഒ​രു​ക്കു​ന്ന വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ പൂ​ജാ സ​ന്നി​ധി​യി​ലേ​ക്ക് എ​ഴു​ന്നെ​ള്ള​ത്ത്, തു​ട​ർ​ന്ന് മ​ഹാ​ദീ​പാ​രാ​ധ​ന.

രാ​ത്രി ഏ​ഴ് മു​ത​ൽ ഗു​രു​വാ​യൂ​ർ സ​തീ​ഷും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ജ​ന. തു​ട​ർ​ന്ന് ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​ക്കും. പ്ര​സാ​ദ വി​ത​ര​ണ​വും ല​ഘുഭ​ക്ഷ​ണ​ത്തോ​ടും കൂ​ടി ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും.

Latest News

Up